Advertisment

'അന്ന് പരാതി പരിഗണിച്ചില്ല, പിഴയും കിട്ടി, ഒടുവിൽ നിയമ പോരാട്ടത്തിന് അവസാനം! കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കിയതിന്റെ സന്തോഷത്തിൽ കടുത്തുരുത്തി സ്വദേശി പീറ്റര്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
covid vaccine petter.jpg



കടുത്തുരുത്തി: കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കിയതിന്റെ സന്തോഷത്തിലാണ് കടുത്തുരുത്തി സ്വദേശിയായ പീറ്റര്‍ മ്യാലിപ്പറമ്പില്‍. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് ചോദ്യം ചെയ്തു പീറ്റര്‍  ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും എന്നാല്‍ കോടതിയുടെ സമയം നഷ്ടപെടുത്തിയെന്ന് പറഞ്ഞ് ഇദേഹത്തിന് കോടതി പിഴ ഇടുകയും ചെയ്തിരുന്നു. 

പണം നല്‍കി സ്വകാര്യ ആശുപത്രികളില്‍ നിന്നു വാക്സിനെടുക്കുമ്പോള്‍ നല്‍കുന്ന

സര്‍ട്ടിഫിക്കറ്റിലടക്കം ചിത്രം പതിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന്

ചൂണ്ടി കാണിച്ചാണ് പീറ്റര്‍ ഹര്‍ജി നല്‍കിയത്. കോവിഡ്സര്‍ട്ടിഫിക്കറ്റില്‍ മോദി ചിത്രം പതിക്കുന്നതിന് നിയമപരമായ പിന്‍ബലമില്ലെന്നു ഹര്‍ജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇദേഹം മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ നിന്നും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചപ്പോള്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് പീറ്റര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് പരാതി നല്‍കിയത്. തുടര്‍നടപടിയുണ്ടാകാതെ വന്നതോടെയാണ് ഇദേഹം കോടതിയെ സമീപിച്ചത്. 

കോവിഡിനെതിരായ ദേശീയ പ്രചാരണം പ്രധാനമന്ത്രിക്കു വേണ്ടിയുള്ള പ്രചാരണമായി മാറിയ അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നായിരുന്നു പീറ്ററിന്റെ ആരോപണം. തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാലാണ്  ഇപ്പോള്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്തിരിക്കുന്നതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം. കോണ്‍ഗ്രസ്

കടുത്തുരുത്തി മണ്ഡലം പ്രസിഡന്റായിരിക്കുമ്പോളാണ് ഇദേഹം സംഭവത്തില്‍ പരാതിയുമായി കോടതിയെ സമീപിക്കുന്നത്. 

Advertisment