കോഴിക്കോട്: കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയിലെടുത്തു.
ഇന്ധനം തീർന്ന ബോട്ട് കോഴിക്കോട് കൊയിലാണ്ടി തീരത്ത് കുടുങ്ങുകയായിരുന്നു. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിൽ ഉള്ളവരാണ് ഇവർ. ശമ്പളം കിട്ടാഞ്ഞതിനെ തുടർന്ന് രക്ഷപ്പെട്ട് എത്തിയ സംഘത്തെ കോസ്റ്റ് ഗാർഡ് കണ്ടെത്തുകയായിരുന്നുവെന്നാണ് സൂചന.