Advertisment

കാസര്‍കോഡ് യുവതിയെ ഹോട്ടലില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

രാവണീശ്വരം രാമഗിരി സ്വദേശിനിയായ കെ.വി. ലീന(42)യ്ക്കാണ് കുത്തേറ്റത്. 

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
36363

കാസര്‍കോഡ്: യുവതിയെ ഹോട്ടലില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഭര്‍ത്താവിനെതിരേ കേസെടുത്തു. രാവണീശ്വരം രാമഗിരി സ്വദേശിനിയായ കെ.വി. ലീന(42)യ്ക്കാണ് കുത്തേറ്റത്. 

Advertisment

യുവതി ജോലി ചെയ്യുന്ന ഹോട്ടലിലെ അടുക്കളയില്‍ കയറിയാണ് ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഉളി പോലുള്ള ആയുധം ഉപയോഗിച്ചാണ് കുത്തിയത്. ഇടതുകൈ മസിലിന് പരിക്കേറ്റു. കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്യും. 

നെഞ്ചില്‍ കുത്താന്‍ ശ്രമിച്ചത് കൈകൊണ്ട് തടഞ്ഞില്ലെങ്കില്‍ മരണം സംഭവിക്കുമായിരുന്നെന്നാണ് ഭര്‍ത്താവ് ബാലകൃഷ്ണനെതിരെയുള്ള കേസ്. ഹോസ്ദുര്‍ഗ് പോലീസാണ് കേസെടുത്തത്. കൂടെ താമസിക്കാന്‍ തയാറാകാത്തതും ഭര്‍ത്താവിനെതിരേ കേസ് കൊടുത്തതുമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.

 

Advertisment