Advertisment

ഐ ഡി എഫ് ഗാസ വിട്ടു പോകില്ല, ഹമാസിന്റെ  ആവശ്യം വ്യക്തമായി തള്ളി നെതന്യാഹു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hgde4567uhb

ഗാസ : ഇസ്രയേലി സേന ഐ ഡി എഫ് ഗാസ വിട്ടു പോകണമെന്ന ഹമാസിന്റെ ആവശ്യം അംഗീകരിക്കാൻ തയാറില്ലെന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. "ഹമാസ് ബറ്റാലിയനുകൾ ഒളിവിടങ്ങളിൽ നിന്നു പുറത്തു വന്നു ഗാസ ഏറ്റെടുക്കുന്ന സാഹചര്യം ഉണ്ടാക്കാൻ ഞങ്ങൾ അനുവദിക്കില്ല," കയ്‌റോ ചർച്ചകളിൽ ഹമാസ് ഉന്നയിച്ച ആവശ്യങ്ങളെ പരാമർശിച്ചു അദ്ദേഹം വ്യക്തമാക്കി. "അങ്ങിനെ വന്നാൽ ഇസ്രയേലിനെ ഭീഷണിപ്പെടുത്താൻ അവർക്കു വീണ്ടും സൗകര്യം ലഭിക്കും." 

Advertisment

അതേ സമയം ഹമാസിന്റെ കൈയ്യിലുള്ള ബന്ദികളുടെ കുടുംബങ്ങൾ പങ്കെടുക്കുന്ന ഹോസ്റ്റേജ് ഫാമിലീസ് ഫോറം അദ്ദേഹത്തിന്റെ നിലപാടിനെ വിമർശിച്ചു. നെതന്യാഹു തീവ്ര വലതു പക്ഷത്തിന്റെ സമ്മർദത്തിനു 

വഴങ്ങുകയാണെന്നു അവർ പറഞ്ഞു. ബന്ദികളുടെ മോചനത്തിനുള്ള ഒത്തുതീർപ്പു തടയുന്ന നിലപാടാണിത്. 

 

"അതു ഞങ്ങളെ ഞെട്ടിക്കുന്നു." രാഷ്ട്രീയ സമ്മർദം ചെറുത്തു ധീരതയോടെ പെരുമാറാൻ ഫോറം ആവശ്യപ്പെട്ടു. 

ചർച്ചയിൽ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ഇസ്രയേൽ റഫയിൽ ആക്രമണം നടത്താൻ ഒരുങ്ങിക്കഴിഞ്ഞ സ്ഥിതിക്ക് ഹമാസ് വിട്ടുവീഴ്ച്ചയ്ക്കു തയാറുമില്ല. 

 

 

 

 

netanyahu
Advertisment