Advertisment

തമിഴ്‌നാട്ടില്‍ മലയാളിയായ വനിതാ റെയില്‍വേ ഗാര്‍ഡിനെ ആക്രമിച്ച് മോഷ്ടാക്കള്‍; പ്രായപൂര്‍ത്തിയാകാത്ത നാലു പേര്‍ പിടിയില്‍

പണവും മൊബൈൽ ഫോണും അടക്കമുള്ളവ സൂക്ഷിച്ച ബാഗ് മോഷ്ടാക്കള്‍ കവര്‍ന്നു. മധുര റെയിൽവേ ജംഗ്ഷനിലേക്ക് കയറുന്നതിനു മുൻപ് ട്രെയിൻ സിഗ്നൽ കാത്തു കിടക്കുമ്പോഴായിരുന്നു സംഭവം.

New Update
plice

മധുര: മോഷ്ടാക്കളുടെ ആക്രമണത്തില്‍ വനിത റെയിൽവേ ഗാർഡിന് പരിക്ക്. കൊല്ലം സ്വദേശിയായ രാഖി (28)യെയാണ് മധുരയില്‍ ഒരു സംഘം ആക്രമിച്ച് മോഷണം നടത്തിയത്. പരിക്കേറ്റ രാഖി റെയിൽവേ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത നാല് പേർ അറസ്റ്റിലായി. 

പണവും മൊബൈൽ ഫോണും അടക്കമുള്ളവ സൂക്ഷിച്ച ബാഗ് മോഷ്ടാക്കള്‍ കവര്‍ന്നു. മധുര റെയിൽവേ ജംഗ്ഷനിലേക്ക് കയറുന്നതിനു മുൻപ് ട്രെയിൻ സിഗ്നൽ കാത്തു കിടക്കുമ്പോഴായിരുന്നു സംഭവം.

Advertisment