Advertisment

പാക്കിസ്ഥാനും ചൈനയും കോൺഗ്രസും പറയുന്നതിൻറെ രാഗം സമാനം, ലണ്ടനിലോ കാനഡയിലോ മറ്റെവിടെയെങ്കിലുമോ കേന്ദ്രീകരിച്ചുള്ള ഇന്ത്യാ വിരുദ്ധ ശക്തികളുടെ ചിന്താഗതിയാണ് രാഹുൽ ഗാന്ധി ഉയർത്തുന്നത്: കിരൺ റിജിജു

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രചാരണത്തെ മുൻ പാകിസ്ഥാൻ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ അടുത്തിടെ അംഗീകരിച്ചതിന് പിന്നാലെയാണ് റിജിജുവിൻ്റെ പരാമർശം

New Update
kiren-rijiju

ന്യുഡൽഹി: പാക്കിസ്ഥാനും ചൈനയും കോൺഗ്രസും പറയുന്നതിൻറെ രാഗം സമാനമാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ കിരൺ റിജിജു അവകാശപ്പെട്ടു. ബാലാകോട്ട് സ്‌ട്രൈക്ക് നടന്നപ്പോൾ കോൺഗ്രസ് അതിനെ വ്യാജമെന്ന് വിളിച്ചെന്നും പാക്കിസ്ഥാനിലെ ഒരാളും അത് തന്നെ പറഞ്ഞെന്നും റിജിജു മാധ്യമങ്ങളുയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. ഞങ്ങൾ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയപ്പോൾ (പാകിസ്ഥാനിൽ) കോൺഗ്രസും അതിനെ ചോദ്യം ചെയ്‌തുവെന്നും പാക്കിസ്ഥാനെ ചോദ്യം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ലണ്ടനിലോ കാനഡയിലോ മറ്റെവിടെയെങ്കിലുമോ കേന്ദ്രീകരിച്ചുള്ള ഇന്ത്യാ വിരുദ്ധ ശക്തികളുടെ ചിന്താഗതിയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉയർത്തുന്നതെന്നും റിജിജു ആരോപിച്ചു.‍‌

"കോൺഗ്രസ് പാർട്ടിയെ പിന്തുണയ്ക്കാൻ പുറത്തുനിന്നുള്ള (ഇന്ത്യയ്ക്ക് പുറത്ത്) ഘടകങ്ങൾ ഉണ്ട്. ആരെങ്കിലും ഇന്ത്യയ്‌ക്കെതിരെ എന്തെങ്കിലും പറയുമ്പോൾ.. വിദേശ രാജ്യങ്ങളിൽ നിന്ന് അത്തരം പ്രചരണങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു," റിജിജു പറഞ്ഞു.

"രാഹുൽ ഗാന്ധി എന്തെങ്കിലും പറയുമ്പോൾ അതിനെ പാകിസ്ഥാൻ പുകഴ്ത്തുന്നു, ചൈനയ്ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ, രാഹുൽ ഗാന്ധി അവർക്കുവേണ്ടി സംസാരിക്കും. പാകിസ്ഥാനും ചൈനയും കോൺഗ്രസും പറയുന്നതിലും സമാനമായ ഒരു രാഗമുണ്ട്..." കിരൺ പറഞ്ഞു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രചാരണത്തെ മുൻ പാകിസ്ഥാൻ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ അടുത്തിടെ അംഗീകരിച്ചതിന് പിന്നാലെയാണ് റിജിജുവിൻ്റെ പരാമർശം.

മെയ് 1 ന് മുൻ പാകിസ്ഥാൻ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ, കോൺഗ്രസ് നേതാവ് ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിക്കുന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൻ്റെ ഭാഗങ്ങൾ അടങ്ങിയ വീഡിയോ പോസ്റ്റ് പങ്കിട്ടു. പങ്കുവെച്ച വീഡിയോയിൽ രാഹുൽ ഗാന്ധി ഇന്ത്യൻ മാധ്യമങ്ങൾക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. ഫവാദ് ഹുസൈൻ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി "രാഹുൽ തീയിൽ ...".

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയാൽ സ്വത്ത് പുനർവിതരണ സർവ്വേ നടത്തുമെന്ന രാഹുൽ ഗാന്ധിയുടെ ആവർത്തിച്ചുള്ള വാഗ്ദാനങ്ങൾ മെയ് 4 ന് ചൗധരി ഫവാദ് ഹുസൈൻ അംഗീകരിച്ചു.

Advertisment