ഭോപ്പാൽ: മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ നിർമല സപ്രെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. മാര്‍ച്ച് മുതല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാരുടെ എണ്ണം ഇതോടെ മൂന്നായി. സാഗർ ജില്ലയിലെ രഹത്ഗഢിൽ നടന്ന പൊതു റാലിയിൽ മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ സാന്നിധ്യത്തിലാണ് സപ്രെ ബിജെപിയിൽ ചേർന്നത്.
മാർച്ച് 29ന് ചിന്ദ്വാര ജില്ലയിലെ അമർവാരയിൽ നിന്നുള്ള എംഎൽഎയായ കമലേഷ് ഷാ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ഏപ്രിൽ 30ന് എംഎൽഎ രാംനിവാസ് റാവത്ത് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു.