Advertisment

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തി കാണിച്ചു ഭയപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം; രണ്ടു യുവാക്കളെ ആൾക്കൂട്ടം കൊലപ്പെടുത്തി, സംഭവം മേഘാലയൻ ഗ്രാമത്തിൽ

New Update
H

ഡൽഹി: വീട്ടിൽ തനിച്ചായിരുന്ന 17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാക്കളെ ആൾക്കൂട്ടം കൊലപ്പെടുത്തി. മേഘാലയിലെ നോങ്ത്ലിവ് ഗ്രാമത്തിലാണ് സംഭവം. കത്തി കാണിച്ചു ഭയപ്പെടുത്തി കുട്ടിയെ റേപ്പ് ചെയ്യാൻ ശ്രമിച്ചവരെ ഗ്രാമവാസികളാണ് ഒരു ഹാളിൽ എത്തിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

വീട്ടിൽ തനിച്ചായിരുന്ന 17 കാരിയുടെ അടുക്കലേക്ക് എത്തിയ രണ്ടുപേർ ചേർന്ന് കുട്ടിയെ കത്തി കാണിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് കുട്ടിയുടെ അലർച്ച കേട്ട് നാട്ടുകാർ ഓടിയെത്തിയതും യുവാക്കളെ കൊലപ്പെടുത്തിയതുമെന്ന് പോലീസ് വ്യക്തമാക്കി.

ആയിരത്തിലേറെ ആളുകൾ ചേർന്നാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. യുവാക്കളെ അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസിനെ ആൾക്കൂട്ടം അടുപ്പിച്ചില്ലെന്നും, പിന്നീട് അവരെ അനുനയിപ്പിച്ച ശേഷമാണ് യുവാക്കളെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Advertisment