Advertisment

സംസ്ഥാനത്തെ കനത്ത വേനൽ ചൂട് ശമിക്കുന്നു; നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. News | കേരളം | ലേറ്റസ്റ്റ് ന്യൂസ് | തിരുവനന്തപുരം

New Update
Kerala Weather Update

തിരുവനന്തപുരം: സംസ്ഥാനത്തെ  കനത്ത വേനൽ ചൂട്  ശമിക്കുന്നു. ആശ്വാസമേകാൻ ഇന്ന് കൂടുതൽ ജില്ലകളിൽ  വേനൽ മഴ ലഭിച്ചേക്കും. 10 ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

Advertisment

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. എന്നാൽ എവിടെയും അലേർട്ടുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴ ലഭിക്കും. എറണാകുളം, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് പറയുന്നു. ചൊവ്വാഴ്ച എറണാകുളത്തും ബുധനാഴ്ച വയനാട്ടിലും യെല്ലോ അലേർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നു. 

Advertisment