മലപ്പുറം: കുറ്റിപ്പുറം മഞ്ചാടിക്ക് സമീപം പുരുഷ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
ഇന്ന് വൈകിട്ട് 4 മണിയോടെ പുൽക്കാടുകൾക്ക് തീ പിടിച്ചിരുന്നു. തിരൂരിൽ നിന്നും പൊന്നാനിയിൽ നിന്നും വന്ന അഗ്നി സേനാംഗങ്ങളും കുറ്റിപ്പുറം പോലീസും ചേർന്ന് തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.