Advertisment

ഐസിയു പീഡനക്കേസ്; ഡോ. പ്രീതയ്ക്കെതിരായ അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറിയേക്കും

അന്വേഷണ റിപ്പോർട്ട് അതിജീവിതയ്ക്ക് നൽകുന്നതിൽ നിയമ തടസ്സമില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. News | കേരളം | ലേറ്റസ്റ്റ് ന്യൂസ് | കോഴിക്കോട്‌

New Update
untitled Untitled226.jpg

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ഡോ. പ്രീതയ്ക്കെതിരായ അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് അതിജീവിതയ്ക്ക് ഇന്ന് കൈമാറിയേക്കും.

Advertisment

ഡോ. പ്രീത കേസ് അട്ടിമറിയ്ക്കുവാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ അതിജീവിത ഉറച്ചു നിൽക്കുകയാണ്. പ്രീതയെ കുറ്റവിമുക്തയാക്കിയ പൊലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് അതിജീവിത പറഞ്ഞു.

അന്വേഷണ റിപ്പോർട്ട് അതിജീവിതയ്ക്ക് നൽകുന്നതിൽ നിയമ തടസ്സമില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് അതിജീവിതയ്ക്ക് കൈമാറാൻ കമ്മീഷണർക്ക് ഉത്തരമേഖല ഐജി നിർദേശം നൽകിയിട്ടുണ്ട്.

ഡോ. പ്രീതയുടെ അന്വേഷണ റിപ്പോർട്ടിൽ അതിജീവിതയുടെ മൊഴി തെറ്റായി രേഖപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം. കൂടാതെ മൊഴിയെടുക്കുമ്പോൾ ജൂനിയർ ഡോക്ടർ കൂടെയുണ്ടായാരുന്നുവെന്ന ഡോ. പ്രീതയുടെ വാദം തെറ്റാണെന്നുമാണ് അതിജീവിതയുടെ വാദം.

Advertisment