Advertisment

താമരശേരിയിൽ അതിഥി തൊഴിലാളിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി; പ്രതി അറസ്റ്റിൽ

പൊലീസും, സുഹൃത്തുക്കളുമെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. ബിനുവിനെ രാത്രി തന്നെ പൊലീസ് പിടികൂടി. പോക്സോ അടക്കമുള്ള ക്രിമിനൽ കേസുകളിൽ നേരത്തെ പ്രതിയാണ് ബിനു.

New Update
4242424

കോഴിക്കോട്: താമരശേരിയിൽ അതിഥി തൊഴിലാളിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ നിലമ്പൂർ സ്വദേശി ബിനു അറസ്റ്റിൽ. താമരശേരി പി സി മുക്കിൽ താമസിക്കുന്ന ബംഗാൾ സ്വദേശിയെ ഇന്നലെ രാത്രിയാണ് തോക്ക് ചൂണ്ടി കൈയും, മുഖവും കെട്ടി ബന്ദിയാക്കിയത്.

Advertisment

പൊലീസും, സുഹൃത്തുക്കളുമെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. ബിനുവിനെ രാത്രി തന്നെ പൊലീസ് പിടികൂടി. പോക്സോ അടക്കമുള്ള ക്രിമിനൽ കേസുകളിൽ നേരത്തെ പ്രതിയാണ് ബിനു.

ബംഗാൾ സ്വദേശി നാജ്മി ആലം എന്ന പത്തൊമ്പതുകാരനെ വീട് വൃത്തിയാക്കുന്ന ജോലിക്കെന്ന് പറഞ്ഞാണ് ഇന്നലെ രാവിലെ 7.30 ന് കൊണ്ടുപോയത്. ശേഷം പ്രതി ഇയാളെ വാടക ക്വാർട്ടേഴ്സിൽ എത്തിച്ചു.

തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ തൻ്റെ കൂടെ വരാൻ നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് പ്രതി താമരശേരി മുക്കം റോഡിലൂടെ നാജ്മി ആലത്തെ കൂട്ടി ഒരു മണിക്കൂറോളം യാത്ര ചെയ്തു. തുടർന്ന് ഒരു ബാറിലെത്തി മദ്യപിക്കാൻ നിർബന്ധിച്ചു. ഈ അവസരത്തിൽ പ്രതി ബിനുവിൻ്റെ അരയിൽ തോക്ക് ഉണ്ടായിരുന്നതായി നാജ്മി പറയുന്നു.

Advertisment