Advertisment

എരുമേലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 82 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ

New Update
H

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 82 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ. എരുമേലി സ്വദേശി റിജോ രാജുവിനെ (27) ചങ്ങനാശേരി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷിച്ചത്.

പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലെങ്കിൽ 4 വർഷവും ഏഴ് മാസവും അധിക തടവ് അനുഭവിക്കണമെന്നും സൈമയുടെ ഉത്തരവിലുണ്ട്.

2022ൽ രജിസ്ട്രർ ചെയ്ത കേസിൽ എരുമേലി പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി എസ് മനോജ് ഹാജരായി.

Advertisment