Advertisment

ഹോട്ടല്‍ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിച്ച് ഹോട്ടല്‍ തകര്‍ത്തു; യുവാവ് പിടിയില്‍

മര്‍ദ്ദിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ച ഹോട്ടലുടമയായ യുവതിയുടെ തലയ്ക്ക് കമ്പിക്കഷണം ഉപയോഗിച്ച് അടിച്ചു. പിന്നാലെ ഹോട്ടലും അടിച്ചുതകര്‍ക്കുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
arun shaji

കോട്ടയം: ഹോട്ടല്‍ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചുതകര്‍ത്ത  യുവാവ് അറസ്റ്റില്‍. കറുകച്ചാൽ  ബംഗ്ലാംകുന്നിൽ വീട്ടിൽ അരുൺ ഷാജി (29) ആണ് പിടിയിലായത്. 

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. കറുകച്ചാൽ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ ആൻഡ് ഫാസ്റ്റ് ഫുഡ്‌ സ്ഥാപനത്തിലെത്തി പാഴ്സൽ വാങ്ങിയതിന് ശേഷം ഹോട്ടൽ ജീവനക്കാരനായ യുവാവിനെ ഇയാള്‍ ചീത്ത വിളിച്ചു.

മര്‍ദ്ദിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ച ഹോട്ടലുടമയായ യുവതിയുടെ തലയ്ക്ക് കമ്പിക്കഷണം ഉപയോഗിച്ച് അടിച്ചു. പിന്നാലെ ഹോട്ടലും അടിച്ചുതകര്‍ക്കുകയായിരുന്നു.

Advertisment