Advertisment

സൂക്ഷിക്കണേ...ഇലയിലും വേരിലും കായയിലും  പൂവിലുമെല്ലാം വിഷാംശം; അരളിപ്പൂവ് എന്ന  ആളെക്കൊല്ലി

ഇവ മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. കത്തിച്ച് പുക ശ്വസിച്ചാലും വിഷബാധയേല്‍ക്കാം. 

New Update
53535

പാതയോരങ്ങളിലും വീടുകളിലും അലങ്കാരമായി നടുന്നതു മുതല്‍ ക്ഷേത്രങ്ങളില്‍ നിവേദ്യത്തിനടക്കം ഉപയോഗിക്കുന്ന പൂവാണ് അരളി. എന്നാല്‍, ശ്രദ്ധിച്ചില്ലെങ്കില്‍ ജീവനുതന്നെ ഭീഷണിയാണിത്. അപ്പോസൈനേസ്യ ജനുസില്‍പ്പെടുന്ന അരളിയുടെ ശാസ്ത്രീയനാമം നെരിയം ഒലിയാന്‍ഡര്‍ എന്നാണ്.

Advertisment

അരളിയുടെ ഇലയിലും വേരിലും കായയിലും പൂവിലുമെല്ലാം വിഷാംശമുണ്ട്. അരളിച്ചെടിയുടെ ഭാഗങ്ങള്‍ ചെറിയ അളവിലെങ്കിലും മനുഷ്യ ശരീരത്തിലെത്തിയാല്‍ നിര്‍ജലീകരണം, ഛര്‍ദി, വയറിളക്കം തുടങ്ങിയവയുണ്ടാകും. വലിയ അളവിലായാല്‍ ഗുരുതരാവസ്ഥയ്ക്കും കാരണമാകും.

നീരിയം ഒലിയാന്‍ഡര്‍ എന്നാണ് അരളിയുടെ ശാസ്ത്രീയ നാമം. ഇവയുടെ കറകളിലെ ലെക്റ്റിനുകളാണ് വിഷത്തിനു കാരണമാകാറുള്ളത്. ഇവ മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. കത്തിച്ച് പുക ശ്വസിച്ചാലും വിഷബാധയേല്‍ക്കാം. 

മിക്ക ക്ഷേത്രങ്ങളിലും അരളി ഉപയോഗിക്കുന്നുണ്ട്. പല ക്ഷേത്രങ്ങളും നിവേദ്യപുഷ്പങ്ങളില്‍നിന്ന് അരളി ഒഴിവാക്കിയിട്ടുണ്ട്. തൃപ്രയാര്‍ ക്ഷേത്രത്തില്‍ പത്തു വര്‍ഷം മുന്‍പു തന്നെ നിവേദ്യപൂജയില്‍നിന്ന് തന്ത്രി അരളിപ്പൂവിനെ ഒഴിവാക്കിയിരുന്നു.

ഏകദേശം മൂന്ന് മീറ്റര്‍ വരെ പൊക്കത്തില്‍ അരളിച്ചെടി വളരും. തൊലിക്ക് ചാര നിറമാണ്. രണ്ടുവശവും കൂര്‍ത്ത് നടുക്ക് വീതിയുള്ളതും കട്ടിയുള്ളതും കടും പച്ചനിറത്തിലും ദീര്‍ഘരൂപത്തിലുമുള്ള ഇലകള്‍ ഈ സസ്യത്തിന്റെ പ്രത്യേകതകളാണ്. അഞ്ച് ദളങ്ങള്‍ വീതമുള്ള പൂക്കള്‍ തണ്ടിന്റെ അറ്റത്ത് കുലകളായി കാണപ്പെടുന്നു. ചെടിക്ക് വെളുത്ത നിറത്തില്‍ കറയുണ്ടാകുന്നു. അരളിയുടെ എല്ലാ ഭാഗവും വിഷമുള്ളതും ദുര്‍ഗന്ധമുള്ളതുമാണ്.  

 

 

Advertisment